ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്: താമരശ്ശേരി ചുരം റോഡില്‍ വാഹന തിരക്ക് വര്‍ധിച്ചു

By | Monday May 4th, 2020

SHARE NEWS

താമരശ്ശേരി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി ഇളവ് പ്രഖ്യാപിച്ചതോടെ താമരശ്ശേരി ചുരം റോഡില്‍ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ തന്നെ വാഹനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലുണ്ടായത്. വാഹനങ്ങളിലധികവും ടിപ്പര്‍-ചരക്ക് ലോറികളാണ്. ചരക്കു-യാത്രാവാഹനങ്ങളടക്കം എല്ലാ വാഹനങ്ങളും വിശദമായ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. വാഹനയാത്രക്കാരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി മുഴുവന്‍ വിവരങ്ങളും പരിശോധക സംഘം ശേഖരിക്കുന്നുണ്ട്.

കോഴിക്കോട്ടെയും വയനാട്ടിലെയും റവന്യു, പൊലിസ്, ആരോഗ്യ വകുപ്പ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ജില്ലാ കലക്ടറുടെ പാസ് അടക്കം വ്യക്തമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്.

വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ വൈത്തിരി തഹസില്‍ദാര്‍ ബി അഫ്‌സലിന്റെ നേതൃത്വത്തിലും കോഴിക്കോട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ താമരശേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഹരീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധിക്കുന്നത്. വ്യക്തമായ രേഖകളില്ലാതെയും നിസാരകാര്യത്തിനുമാണ് പല യാത്രക്കാരും അതിര്‍ത്തി കടക്കാനായി എത്തുന്നത്. ഇത് അധികൃതര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read