ലോക്ക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കി; തീര്‍ത്ഥയെ തേടിയെത്തിയത് ഒന്നാം സ്ഥാനം

By | Friday April 10th, 2020

SHARE NEWS

താമരശേരി: കൊറോണക്കാലത്ത് ഒരു ഒന്നാം സമ്മാനം വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് താമരശേരിക്കാരി തീര്‍ത്ഥ. കോഴിക്കോട് ജില്ലാ കലക്ടര്‍ ലോക്ക് ഡൗണ്‍ കാലത്ത് സംഘടിപ്പിച്ച ‘വീട്ടിലെ വര’ സ്‌കെച്ച് മത്സരത്തില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വരയിലാണ് തീര്‍ത്ഥ
ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ‘അച്ഛനും അമ്മക്കും സ്‌നേഹപൂര്‍വം’ എന്ന വിഷയത്തിലായിരുന്നു മത്സരം.

താമരശ്ശേരി വെഴുപ്പൂര്‍ റോഡ് സായ്‌ലക്ഷ്മി ഭവനത്തില്‍ വിജേഷ്- ഷബ്‌ന ദമ്പതികളുടെ മകളായ തീര്‍ത്ഥ താമരശ്ശേരി ജിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കോറോണ ലോക്ക്ഡൗണ്‍ കാലത്ത് സര്‍ഗാത്മക മികവ് പുലര്‍ത്താനായതിന്റെ സന്തോഷത്തിലാണ് തീര്‍ത്ഥ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read