ഉറങ്ങികിടന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് ആറര പവന്‍ കവര്‍ന്നു

By | Thursday October 8th, 2020

SHARE NEWS

കൊടുവള്ളി: ഉറങ്ങികിടന്ന മൂന്നര വയസുള്ള കുട്ടിയുടെ കഴുത്തില്‍ നിന്ന് ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഓമശ്ശേരി നടമ്മല്‍പൊയില്‍ നടമ്മല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലാണ് മോഷണം നടന്നത്. ജനലിനരികെ കട്ടിലില്‍ കിടക്കുകയായിരുന്നു കുട്ടി. ജനലിലുള്ളിലൂടെ കൈയിട്ടാണ് മാല, അരഞ്ഞാണം എന്നിവയടക്കമുള്ള ആഭരണങ്ങള്‍ കവര്‍ന്നതെന്നാണ് സംശയിക്കുന്നത്.

വീട്ടുകാര്‍ കൊടുവള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read