കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി – ഉളേള്യരി – കുറ്റ്യാടി – ചൊവ്വ റോഡില്‍ (പാവങ്ങാട് മുതല്‍ പുറക്കാട്ടിരി പാലം വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 11 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിയന്ത്രിച്ചു.
കുറ്റ്യാടി -ഉളേള്യരി, കൊയിലാണ്ടി ഭാഗത്ത് നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും എന്‍ എച്ച് ലൂടെ മലാപ്പറമ്പ് വഴി പോവണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍ – മൂക്കത്തുകടവ് റോഡിന്റെ അറ്റകുറ്റപ്പണികളും കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണവും ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാര്‍ച്ച് 11 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്, കടലുണ്ടി – ചെട്ടിയാര്‍മാട് റോഡ് വഴി തിരിഞ്ഞു പോകണം.