മുസ്‌ലിം ലീഗ് നേതാവ് കെ സി മാമു മാസ്റ്റര്‍ നിര്യാതനായി;  മയ്യിത്ത് നിസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വാവാട് ജുമാ മസ്ജിദില്‍

By | Saturday October 27th, 2018

SHARE NEWS

 

താമരശ്ശേരി: മുസ്‌ലിം ലീഗ് നേതാവും താമരശ്ശേരിയില പൗരപ്രമുഖനും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.സി. മാമു മാസ്റ്റര്‍(67) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വാവാട് ജുമാ മസ്ജിദില്‍.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍, താമരശ്ശേരി സി.എച്ച് സെന്റര്‍ പ്രസിഡന്റ്, താമരശ്ശേരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റി പ്രസിഡന്റ്, കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, യുഡിഎഫ് കൊടുവള്ളി നിയോജക മണ്ഡലം കണ്‍വീനര്‍, താമരശ്ശേരി പഞ്ചായത്ത് ചെയര്‍മാന്‍,

മുസ്‌ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, ജന. സെക്രട്ടറി, പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹാതാജീന്‍ സംഘം സെക്രട്ടറി, നുസ്‌റത്ത് സ്‌കൂള്‍ മാനേജര്‍, വാവാട് മഹല്ല് കമ്മിറ്റിയംഗം, വാവാട് സിറാജുദ്ധീന്‍ മദ്രസ പ്രസിഡന്റ്, പരപ്പന്‍പൊയില്‍ രിയാളുല്‍ ഉലൂം മദ്രസ സെക്രട്ടറി, താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, രാരോത്ത് ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ്,

രാരോത്ത് ഗവ. ഹൈസ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ തുടങ്ങി മത-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈങ്ങാപ്പുഴ എം.ജി.എം. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. വാവാട് കരുണിച്ചാലില്‍ പരേതരായ ഇമ്പിച്ചി ആലി ഹാജിയുടെയും ഉമ്മയ്യ ഉമ്മയുടെയും മകനാണ്.

ഭാര്യ ആയിശക്കുട്ടി, മക്കള്‍:മുഹമ്മദലി നൗഫല്‍, കെ.സി. മുഹമ്മദ് ഷാജഹാന്‍(വൈസ് പ്രസിഡണ്ട് മുസ്‌ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി), മുഹമ്മദ് ഇഖ്ബാല്‍(ബഹറൈന്‍), റഊഫ്, ഉമ്മു കുല്‍സു. മരുമക്കള്‍:എം.കെ. മുഹമ്മദ്(തൃപ്പനച്ചി), സല്‍വ(കൊണ്ടോട്ടി), ഷമീന(ഓമശ്ശേരി), ജന്നത്ത് പര്‍വ്വീന്‍(കിഴിശ്ശേരി). സഹോദരങ്ങള്‍:കെ.സി. മുഹമ്മദ് മാസ്റ്റര്‍, കെ.സി. റുഖിയ, കെ.സി.എന്‍. അഹമ്മദ്കുട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read