നക്ഷത്ര ആമയുമായി രണ്ടുപേര്‍ താമരശ്ശേരിയില്‍ പിടിയില്‍

By | Wednesday November 29th, 2017

SHARE NEWS

താമരശേരി: വില്‍ക്കാനെത്തിച്ച നക്ഷത്ര ആമയുമായി രണ്ടുപേര്‍ താമരശേരി പൊലീസ് പിടിയിലായി. പേരാമ്പ്ര കൂത്താളി തട്ടാന്‍കണ്ടി അരുണ്‍രാജ് (26), സിആര്‍പിഎഫ് ഭടനായ നടുവണ്ണൂര്‍ പുത്തലത്ത് രാഹുല്‍ദാസ് (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പുതുപ്പാടി ആച്ചി റിസോര്‍ട്ടിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.

താമരശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയാണ് ആമയെ കണ്ടെത്തിയത്. വിദേശവിപണിയില്‍ ലക്ഷങ്ങളുടെ മോഹ വിലയുള്ളതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ താമരശേരി വനം വകുപ്പിന് കൈമാറി. വനംവകുപ്പ് കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read