കൊടുവള്ളിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

By | Wednesday November 18th, 2020

SHARE NEWS

കൊടുവള്ളി:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 36 സീറ്റില്‍ മുസ്‌ലിം ലീഗ് 24 സീറ്റിലും, കോണ്‍ഗ്രസ് 10 സീറ്റിലും, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്.

ഡിവിഷന്‍ ഒന്ന്- പനക്കോട്, 21- നെടുമല എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. മുന്‍ കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് അംഗവും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായ പി.സി.അഹമ്മദ് ഹാജി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഡിവിഷനുകളും സ്ഥാനാര്‍ഥികളും:
ഡിവിഷന്‍ രണ്ട്- വാവാട് വെസ്റ്റ് -പി.വി. ബഷിര്‍ (മുസ് ലിം ലിഗ്), മൂന്ന് -വാവാട് ഈസ്റ്റ് – കെ.എം. സുഷിനി (കോണ്‍ഗ്രസ്), നാല് -പൊയിലങ്ങാടി- എന്‍.കെ.അനില്‍കുമാര്‍ (കോണ്‍ഗ്രസ്), പോര്‍ങ്ങോട്ടൂര്‍- എം.അബ്ദുല്‍ ഗഫുര്‍ (മുസ് ലിം ലീഗ്), ആറ്- കളരാന്തിരി നോര്‍ത്ത് – സി.പി.അഷ്‌റഫ് (മുസ് ലിം ലീഗ്),
ഏഴ്- കളരാന്തിരി സൗത്ത് – വി.സി. നൂര്‍ജഹാന്‍ (മുസ്‌ലിം ലീഗ്), എട്ട്- പട്ടിണിക്കര- സുബൈദ അബ്ദുസലാം (മുസ്‌ലിം ലീഗ്), ഒന്‍പത്- ആറങ്ങോട് – സജ്‌ന അബ്ബാസ്(കോണ്‍.),
10- മാനിപുരം – അഷ്‌റഫ് ബാവ (മുസ്‌ലിം ലീഗ്), 11 കരീറ്റിപറമ്പ് ഈസ്റ്റ് – ശബ്‌ന (യു. ഡി.എഫ്.സ്വതന്ത്ര),12-കരീറ്റിപറമ്പ് വെസ്റ്റ് – സി.കെ.എ.ജലില്‍ (കോണ്‍.),13 മുക്കിലങ്ങാടി-ഹസീന (മുസ്‌ലിം ലീഗ്),14 വാരിക്കുഴിതാഴം – കെ.കെ. ഹരിദാസന്‍ ( വെല്‍ഫെയര്‍ പാര്‍ട്ടി), 15 ചുണ്ടപ്പുറം- കെ.കെ.എ. കാദര്‍ (മുസ്‌ലിം ലീഗ്),16 കരുവന്‍പൊയില്‍ വെസ്റ്റ് – ഷബീന ഷാനവാസ് (കോണ്‍.),17 ചുള്ളിയാട് മുക്ക് – ജമീല ചെമ്പറ്റേരി (മുസ്‌ലിം ലീഗ്),18 കരുവന്‍പൊയില്‍ ഈസ്റ്റ് –
ടി.കെ.പി. അബുബക്കര്‍ (കോണ്‍.), 19 തലപ്പെരുമണ്ണ – വി. സിയ്യാലി ഹാജി (മുസ്‌ലിം ലിഗ്),20 പ്രാവില്‍ –
കെ. ആയിശ ഷഹ് നിദ (മുസ്‌ലിം ലീഗ്),22 വെണ്ണക്കാട്- റംസിയമോള്‍ (മുസ്‌ലിം ലീഗ്), 23 മദ്രസ ബസാര്‍ – ടി.മൊയ്തീന്‍ കോയ (മുസ്‌ലിം ലീഗ് ),24 സൗത്ത് കൊടുവള്ളി – നസ്‌ല എന്‍. സക്കീര്‍ (മുസ്‌ലിം ലീഗ്),
25 മോഡേണ്‍ ബസാര്‍ -എന്‍.വി. നൂര്‍ മുഹമ്മദ് (കോണ്‍.),26 നരൂക്കില്‍ – കെ.ഷഹര്‍ബാന്‍ (മുസ്‌ലിം ലീഗ്),27 പറമ്പത്ത്കാവ് – ഹസീന മജിദ് (വെല്‍ഫെയര്‍ പാര്‍ട്ടി), 28 കൊടുവള്ളി ഈസ്റ്റ് – ഒ.കെ.ഹഫ്‌സത്ത്(മുസ്‌ലിം ലീഗ്),29 കൊടുവള്ളി നോര്‍ത്ത്-ആര്‍.സി. റംല ഇസ്മായില്‍ (മുസ്‌ലിം ലീഗ്) , 30 കൊടുവള്ളി വെസ്റ്റ് – ഹസീന നാസര്‍ (മുസ്‌ലിം ലീഗ്), 31 പാലക്കുറ്റി – ഷരീഫ കണ്ണാടിപ്പൊയില്‍ (മുസ്‌ലിം ലീഗ്), 32 ആനപ്പാറ – ഹംസ പരപ്പില്‍ (മുസ്‌ലിം ലീഗ്),33 നെല്ലാംങ്കണ്ടി – സഫീന സമീര്‍ (മുസ്‌ലിം ലീഗ്),34 വാവാട് സെന്റര്‍ – കെ.ശിവദാസന്‍ (കോണ്‍.), 35 ഇരുമോത്ത് – കെ.കെ.പ്രീത ( മുസ്‌ലിം ലിഗ്),36- എരഞ്ഞോണ – അബ്ദു വെള്ളറ (മുസ്‌ലിം ലീഗ്).

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read