താമരശ്ശേരി;
മികച്ച വിജയത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തി യു.ഡി.എഫ്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി യു.ഡി.എഫാണ് ഭരിക്കുന്നത്. ആകെയുള്ള 19 വാര്‍ഡുകളില്‍ 14 നേടിയാണ് യു.ഡി.എഫ് നേട്ടം കൊയ്തത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വികസനമുന്നണി അഞ്ച് സീറ്റുകള്‍ മാത്രമാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ എല്‍.ഡി.എഫിനുണ്ടായിരുന്നു. ഇത്തവണ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് വികസനമുന്നണി എന്നപേരിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. നിലവിലുള്ള ഒരു സീറ്റ് കുറഞ്ഞത് എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയാണ്. വാര്‍ഡ് മെംബര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ചുങ്കം സൗത്ത് വാര്‍ഡില്‍ എല്‍.ഡി.എഫും കാരാടിയില്‍ യു.ഡി.എഫും വിജയിച്ചു.
കോണ്‍ഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നവാസ് ഈര്‍പ്പോണ ചുങ്കം സൗത്ത് വാര്‍ഡില്‍ പരാജയപ്പെട്ടു. മുന്‍ എല്‍.ഡി.എഫ് മെംബര്‍മാരായിരുന്നു ബിന്ദു ആനന്ദ്, അഡ്വ. അഞ്ജു എന്നിവരും പരാജയപ്പെട്ടു. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത് കെടവൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ യുവേഷാണ്. 444 വോട്ടാണ് ഇവിടെത്തെ ഭൂരിപക്ഷം. വട്ടക്കൊരു വാര്‍ഡില്‍ യു.ഡി.എഫിലെ ആയിഷ മുഹമ്മദ് വിജയിച്ചത് 31 വോട്ടിനാണ്.
വാര്‍ഡും സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടും
1. തേക്കുംത്തോട്ടം(ഭൂരിപക്ഷം-399)
സൗദാബീവി(ലീഗ്)-772
സജിന(ഐ.എന്‍.എല്‍)-373
പ്രബീദ-16
2. വട്ടക്കൊരു(ഭൂരിപക്ഷം-31)
ആയിഷ മുഹമ്മദ്-(ലീഗ്)-718
നബീസ അനയാംകാട്(വികസനമുന്നണി)-687
3-കോരങ്ങാട്(ഭൂരിപക്ഷം-231)
ഫസീല ഹബീബ് (യു.ഡി.എഫ് സ്വ)-697
വിജിത ബാബു(വികസനമുന്നണി)-466
4.ചുങ്കം നോര്‍ത്ത്(ഭൂരിപക്ഷം-222)
വി.എം. വള്ളി(സി.പി.എം)-558
അനുമോള്‍(കോണ്‍)-336
ഷബിന മനോജ്(ബി.ജെപി)-175
5.ചുങ്കം സൗത്ത്(ഭൂരിപക്ഷം-148)
എ.പി. മുസ്തഫ(ഐ.എന്‍.എല്‍)-507
നവാസ് മാസ്റ്റര്‍-(കോണ്‍)-359
എം.ബി. ജിതേഷ്(ബി.ജെ.പി)-52
നവാസ്(സ്വ.)-20
6. വെഴുപ്പൂര്‍(ഭൂരിപക്ഷം-245)
എ.പി. സജിത്ത്(സി.പി.എം)-582
ഫസല്‍ കാരാട്ട്(കോണ്‍)-337
എ.കെ. ബവീഷ്(ബി.ജെ.പി)-172
7 താമരശ്ശേരി(ഭൂരിപക്ഷം-242)
അഡ്വ. ജോസഫ് മാത്യു(കോണ്‍)-436
ഹുസൈന്(സ്വ.)-194
ജിമ്മി തോമസ്(വികസനമുന്നണി)-188
വിപിന്‍ലാല്‍(ബി.ജെ.പി)-108
അബ്ദുറഹ്മാന്(സ്വ.)-2
പ്രശാന്ത്(സ്വ.)-10
മുഹമ്മദലി തലയാട്(സ്വ.)-1
8.കാരാടി(ഭൂരിപക്ഷം-61)
മഞ്ജിത(ലീഗ്)-491
ബിന്ദുആനന്ദ്(സിപിഎം)-430
ദീപ ബന്ദിഷ്(ബി.ജെ.പി)-179
ആയിഷ മോള്(എസ്.ഡി.പി.ഐ)-145
റൈഹാനത്ത്-16
9. കുടുക്കിലമ്മാരം(ഭൂരിപക്ഷം-141)
സംഷിദ ഷാഫി(ലീഗ്)-703
എന്‍.പി. റസീന(വികസനമുന്നണി)-562
മഞ്ജുഷ അശോകന്(ബി.ജെ.പി)-98
സംഷിദ-സ്വ.-6
10. അണ്ടോണ(ഭൂരിപക്ഷം-302)
അനില്‍ മാസ്റ്റര്‍(ലീഗ്)-882
കെ.ടി. രുഗ്മ(വികസനമുന്നണി)-580
നിഷാന്ത്(ബി.ജെ.പി)-57
11. രാരോത്ത്(ഭൂരിപക്ഷം-216)
പി.സി. അബ്ദുല്‍ അസീസ്(സി.പി.എം)-475
സജീവ്കുമാര്‍(ഷാജി)-ബിജെപി-259
വി.കെ.എ. കബീര്‍(കോണ്‍)-169
അബ്ദു(സ്വ.)-31
12. പരപ്പന്‍പൊയില്‍ ഈസ്റ്റ്(ഭൂരിപക്ഷം-337)
ജെ.ടി. അബ്ദുറഹ്മാന് മാസ്റ്റര്‍-ലീഗ്-921
സഫിയകാരാട്ട്(വികസനമുന്നണി)-584
ശിവദാസന്‍(ബി.ജെ.പി)-30
സഫിയ(സ്വ.)-42
13. പരപ്പന്‍പൊയില്‍ വെസ്റ്റ്(ഭൂരിപക്ഷം-354)
എ. അരവിന്ദന്(കോണ്‍)-567
അഹമ്മദ് കുട്ടിഹാജി(വികസനമുന്നണി)-213
കെ.സി. ഗോപാലന്(ബി.ജെ.പി)-141
റയീസ് (സ്വ.)-139
14. ചെമ്പ്ര(ഭൂരിപക്ഷം-151)
എം.ടി. അയൂബ്ഖാന്(ലീഗ്)-597
അഡ്വ. ഒ.കെ. അഞ്ജു(വികസനമുന്നണി)-446
ജിസ്ന.കെ.പി(ബി.ജെ.പി)-66
15. കെടവൂര്‍(ഭൂരിപക്ഷം-444)
യു.വി. യുവേഷ്(സി.പി.എം)-786
പ്രവീണ്‍മാസ്റ്റര്‍(കോണ്‍)-342
കെ.പി. നിധിന്(ബി.ജെ.പി)-65
നൗഫല്‍(എസ്.ഡി.പി.ഐ)-33
16. ഈര്‍പ്പോണ(ഭൂരിപക്ഷം-429)
ഖദീജ സത്താര്‍(കോണ്‍)-861
കെ.പി. ബീന(വികസനമുന്നണി)-432
മൈമൂന അഷ്റഫ്(എസ്.ഡി.പി.ഐ)-133
ഷബിന രാജീവ്(ബി.ജെ.പി)-127
17. തച്ചംപൊയില്‍(ഭൂരിപക്ഷം-276)
ആര്‍ഷ്യ.ബി.എം(ലീഗ്)-668
സുനിത ശ്രീധരന്(വികസനമുന്നണി)-392
നിവ്യ റിഥുന്(ബി.ജെ.പി)-31
സന്്ധ്യ ഉമേഷ്(എസ്.ഡി.പി.ഐ)-117
18. പള്ളിപ്പുറം(ഭൂരിപക്ഷം-372)
റംല കാദര്‍ സി.പി(ലീഗ്)-646
ഹഫ്സത്ത് അബ്ദുല്‍ഖാദര്‍(ഐ.എന്‍.എല്‍)-274
ഉഷ അശോകന്(ബി.ജെ.പി)-122
ഷബ്ന നാസര്‍(എസ്.ഡി.പി.ഐ)-114
19. അവേലം
ബുഷ്റ അഷ്റഫ്(ലീഗ്)-578(ഭൂരിപക്ഷം-40)
സക്കീന ഷംസീര്‍(വികസനമുന്നണി)-538
രബിതബാബു(ബി.ജെ.പി)-2
ബുഷ്റ-22
May also Like
- താമരശ്ശേരിയില്‍ ഭരണം നിലനിലര്‍ത്താന്‍ യു.ഡി.എഫ്. പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്
- കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്
- എ.പി. മജീദ് മാസ്റ്റര്‍ക്ക് വിജയം; കൊടുവള്ളിയില്‍ ആദ്യഫലങ്ങള്‍ യു.ഡി.എഫിന്
- കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്
- കൊടുവള്ളി ബ്ലോക്കില്‍ നാലുമണിയോടെ 70.45% പേര് വോട്ട് രേഖപ്പെടുത്തി