കൊടുവള്ളിയില്‍ രാത്രികാല വെറ്ററിനറി സേവനത്തിന് തുടക്കം

By | Tuesday September 14th, 2021

SHARE NEWS

കൊടുവള്ളി:
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കൊടുവള്ളി ബ്ലോക്കില്‍ ആരംഭിക്കുന്ന രാത്രികാല വെറ്ററിനറി സേവന പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി വെറ്ററിനറി ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വഹിച്ചു. അത്യാവശ്യ പരിശോധനകള്‍ക്കായി വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും.

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം സുഷിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാലി വള്ളിക്കാട്ട്, കൗണ്‍സിലര്‍ കെ ജമീല എന്നിവര്‍ സംസാരിച്ചു. ഡോ. പി.കെ ശിഹാബുദ്ധീന്‍ സ്വാഗതവും ഡോ. റിജിന്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read