SHARE NEWS
കൊടുവള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇത്തവണ ഓണ്‍ലൈനിലൂടെയാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 10 ന് മുമ്പ് edu.kssp.in എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188011780 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.