SHARE NEWS
കൊടുവള്ളി:
കള്ള് ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങില്‍ നിന്നും വീണു മരിച്ചു. കൊടുവള്ളി ഞെള്ളോരറമ്മല്
നിജീഷ് (32) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാലരയോടെ പാലക്കുറ്റിയില്‍ കള്ള് ചെത്താനായി തെങ്ങില്‍ കയറവെയാണ് അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ചന്ദ്രന്റെയും ശോഭനയുടെയും മകനാണ് നിജീഷ്.
മിനില ഭാര്യയും നിഞ്ജുഷ സഹോദരിയുമാണ്.
May also Like
- കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്
- കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്
- കാരാട്ട് ഫൈസലിന് വിജയം; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വട്ടപൂജ്യം
- നഗരസഭ കൗണ്‍സിലറാകാന്‍ ചേച്ചി; വാര്‍ഡ് മെംബറാകാന്‍ അനിയന്
- വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണില്‍