News Section: Kizhakoth

കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

December 17th, 2020

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...

Read More »

കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്‍, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്

December 14th, 2020

താമരശ്ശേരി; ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്ക് തലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 79.94% പേര്‍ വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 80.43% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊടുവള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. തിരുവമ്പാടി - 77.18, കൂടരഞ്ഞി - 78.6, കിഴക്കോത്ത് - 80.54, മടവൂര്‍ - 81.74, പുതുപ്പാടി - 80.95, താമരശ്ശേരി - 79.48, ഓമശ്ശേരി - 81.79, കട്ടിപ്പാറ - 84.88, കോടഞ്ചേരി - 75.35 കോഴിക്കോട് ജില്ലയില്‍ ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ 79.01...

Read More »

ഭാര്യയുടെ വിജയത്തിനായി സന്തോഷ്‌കുമാര്‍ മുച്ചക്രവാഹനത്തില്‍ പ്രചാരണത്തിലാണ്

December 12th, 2020

കിഴക്കോത്ത്: ഒരു തെരഞ്ഞെടുപ്പ് കാലം അരയ്ക്ക് താഴെ തളര്‍ത്തിയെങ്കിലും വിശ്രമിക്കാതെ ഈ തെരഞ്ഞെടുപ്പ് കാലത്ത് മുച്ചക്രവാഹനനത്തില്‍ സന്തോഷ് കുമാര്‍ പ്രചരണ പ്രയാണ തിരക്കിലാണ്. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഭാര്യ പ്രജിഷയെ വിജയിപ്പിക്കുക എന്ന ദൗത്യം നിറവേറ്റാനുള്ള കഠിനപ്രയ്‌നത്തിലാണ് സന്തോഷ് കുമാര്‍. ശരീരത്തിന്റെ തളര്‍ച്ചയെ മനസ്സുകൊണ്ട് അതിജീവിച്ച് വാര്‍ഡിലെ ഓരോ വോട്ടറേയും നേരില്‍ കാണുക എന്ന ലക്ഷ്യം വെച്ചുള്ള പ്രയാണത്തിലാണ് കിഴക്കോത്ത് വലിയപറമ്പ് തുവ്വക്കുന്നുമ്മല്‍ എ.പി.സന്തോഷ്‌കുമാര്‍. ഭാര്യ പ്രജിഷ സന്തോഷ് കി...

Read More »

മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

October 14th, 2020

താമരശ്ശേരി; മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ കൊടുവള്ളി ബി.ആര്‍.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്‌നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ...

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

October 5th, 2020

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍- ജനറല്‍ സ്ത്രീ- 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റ്യാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്...

Read More »

വാരിക്കുഴിത്താഴം, ആവിലോറ, താഴ്‌വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്‍മെന്റ് സോണില്‍

October 5th, 2020

കൊടുവള്ളി; കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 7-കളരാന്തിരി സൗത്ത്, 14-വാരിക്കുഴിത്താഴം, 23- മദ്രസാബസാര്‍, 26-നരൂക്കില്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-താഴ് വാരം, 12-വടക്കുമുറി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6- ആവിലോറ, 6- ആവിലോറ സെന്‍ട്രല്‍, 7- പറക്കുന്ന്, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പാറന്നൂര്‍, 9-കല്‍കടമ്പ്, വാര്‍ഡ് 11-നെല്ലിയേരിത്താഴം എന്നിവയെ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൊറോണ 19 വൈറസ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 60 പ്രദേശങ്ങള്‍ കൂടി കണ്ടെ...

Read More »

ആവിലോറയില്‍ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ചു

June 29th, 2020

കൊടുവള്ളി: തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍ൈറനില്‍ പ്രവേശിക്കുന്നതിനായി കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ കേന്ദ്രീകരിച്ച് ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ വോയ്‌സ് ഓഫ് ആവിലോറ ചാരിറ്റബ്ള്‍ ട്രസ്റ്റും, പി.കെ.ബ്രദേര്‍സും സംയുക്തമായി ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി.ഉസ്സയിന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ.മൊയ്തീന്‍ ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി.ഇബ്രാഹിം, പി.കെ.ഹ...

Read More »

നെല്‍പ്പാടത്ത് പൊന്നുവിളയിച്ച് യുവകര്‍ഷകന്‍

March 2nd, 2019

  കിഴക്കോത്ത് : കാര്‍ഷിക രംഗത്ത് പുതുതലമുറക്ക് മാതൃകയായി നെല്‍പ്പാടത്ത് പൊന്നുവിളയിച്ച് യുവകര്‍ഷകന്‍. കിഴക്കോത്ത് പന്നൂരിലെ യുവകര്‍ഷകന്‍ കുനിയില്‍ ഉമ്മര്‍ പന്നൂര്‍ കണ്ണിപ്പൊയില്‍ പാടത്ത് ഒരേക്കറിലധികം ഭൂമിയിലാണ് കൃഷി ചെയ്തത്. വിവിധ വ്യക്തികളില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയത്. അഞ്ച് വര്‍ഷത്തിലധികമായി നെല്ല്, കപ്പ, വാഴ, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവ ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായ ഉമ്മര്‍ പന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ ...

Read More »

പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

December 8th, 2018

കിഴക്കോത്ത്: പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട് റസാഖ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 59 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കെട്ടടിടം നിര്‍മ്മിക്കുന്നത്. പണമുണ്ടെങ്കില്‍ മാത്രമേ പഠിക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥ മാറി പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രമായി മാറികൊണ്ടിരിക്ക...

Read More »

പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

December 6th, 2018

കൊടുവള്ളി: ഒന്‍പതു പതിറ്റാണ്ടിന്റെ അനുഭവങ്ങളുടെ കരുത്തുമായി പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാവുകയാണ്. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എട്ടിന് (ശനിയാഴ്ച) രാവിലെ എട്ടിന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കാരാട്ട റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട് റസാഖ് എംഎല്‍എയുടെ ആസ്തി വികസന ഫ...

Read More »