News Section: Kizhakoth
സംസ്ഥാനതല സര്‍ഗോത്സവം; മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി നിയതി താര
കൊടുവള്ളി: പ്രേക്ഷക ശ്രദ്ധ നേടിയ മികവാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തിലൂടെ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല സര്‍ഗോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോആക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ് നിയതി താര. പ്രശസ്ത നോവലിസ്റ്റ് കെ.ആര് മീരയുടെ 'ആരാച്ചാരി'ലെ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നാണ് എളേറ്റില്‍വട്ടോളി സ്വദേശിനിയായ ഈ മിടുക്കി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. എളേറ്റില്‍ ഗ്രാമീണവായനശാല ബാലവേദിയുടെ പ്രതിനിധിയായാണ് നിയതി താര മാറ്റുരച്ചത്. ജില്ലാ സര്‍ഗോത്സവത്തില്‍...
Read More »കിഴക്കോത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധന
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു. മലമ്പനി, മന്ത് രോഗം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തതിന്റെയും പരിസരവാസികളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ജബ്ബാര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ്, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഗീതാകുമാരി, ജൂനിയര്‍ എച്ച്ഐ കെ.പി. അബ്ദുശുക്കൂര്, കൊടുവള്ളി എഎസ്ഐ രഘുനാഥന് എന്നിവരുടെ നേതൃത്വത്തിലാണ് പര...
Read More »മരിച്ചവർ ഒത്തു ചേർന്ന് പ്രതിഷേധിച്ചു : ആവശ്യം പെൻഷൻ തുക
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ ഇന്നലെ മരണപ്പെട്ടവർ ഒത്തു ചേർന്നു. വാർത്ത ആദ്യം കേൾക്കുന്നവർക്ക് അത്ഭുതം തോന്നിയേക്കാം പക്ഷെ ഇത് യാഥാർത്ഥ്യമാണ്. മരിച്ചവരുടെ സംഗമത്തിനാണ് ഇന്നലെ കിഴക്കോത്ത് പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. 175 പേരാണ് സർക്കാർ പെൻഷൻ ലഭിക്കാനുള്ള പട്ടികയിൽ പഞ്ചായത്തിൽ മരണപ്പെട്ടതായി കാണിച്ചു കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർ ജീവനോടെ ഉണ്ടെന്നും ഇത്തരം തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ആവിശ്യമുന്നയിച്ചാണ് ഒത്തു ചേരൽ. വർഷങ്ങളായി പരാതിക്കാർക്ക് പെൻഷൻ ലഭിക്കുന്നില്ല അന്വേ...
Read More »മുസ്ലിം ലീഗ് നേതാവ് പന്നൂർ കെ ആലി മാസ്റ്റർ അന്തരിച്ചു
പന്നൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവ് പന്നൂർ കെ. ആലി മാസ്റ്റർ ( 84 ) അന്തരിച്ചു . കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് , അഞ്ച് തവണ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ , കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് , ജനറൽ സിക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . നിലവിൽ പന്നൂർ കരണ്ടോം തൂക്ക് മഹല്ല് പ്രസിഡണ്ട് , പന്നൂർ അൻവാറുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു . മക്കള്‍ : മുഹമ്മദ് ഇഖ്ബാല്‍ (സബ് എഞ്ചിനീയര്‍ , കെ.എസ്.ഇ.ബി ഇന്‍വസ്റ്റിഗേഷന്‍ സബ്ഡിവിഷൻ കോടഞ്ചേരി ) സു...
Read More »പന്നൂര് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ അന്താരാഷ്ട്ര സയന്‍സ് സെമിനാര്‍
കൊടുവള്ളി: പന്നൂര് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്കൂള്‍ ജനാധിപത്യ വേദിയും സയന്‍സ് ക്ലബ്ബും സംയുക്തമായി അന്താരാഷ്ട്ര സയന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.അസി. കലക്ടര്‍ കെ.എസ്.അഞ്ജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ മിഷിഗന്‍ ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ ഡോ: ക്ലാഡിയോ മസ്സോളിനി, ഡോ.ലിന്.ആര്.മസ്സോളിനി എന്നിവര്‍ അറ്റ്മോസ്ഫിയര്‍ ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന വിഷയം അവതരിപ്പിച്ചു. 20 വര്‍ഷം കൊണ്ട് കാലാവസ്ഥയില്‍ ഉണ്ടാവാനിടയുള്ള വ്യതിയാനങ്ങളും കാരണങ്ങളും സെമിനാറില്‍ പ്രതിപാദിച്ചു. കാ...
Read More »കിഴക്കോത്ത് വില്ലേജ് ഓഫീസ് ഇനി ജനസൗഹൃദ വില്ലേജ് ഓഫീസ്
കൊടുവള്ളി: കിഴക്കോത്ത് വില്ലേജ് ഓഫീസ് ജനസൗഹൃദ വില്ലേജാക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസൈന് മാസ്്റ്റര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ചികിത്സാസഹായം ആറ് പേര്‍ക്കായി 1,70,000 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. ജനസൗഹൃദമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെയാണ് വില്ലേജ് ഓഫീസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ പഞ്ചായത്തംഗം എം എ ഗഫൂര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ കെ എ ജബ...
Read More »കൈതപ്പൊയിലിൽ പാത്തുമ്മയുടെ ആട്
താമരശ്ശേരി: പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം നടത്തി കൈതപ്പൊയില്‍ എം.ഇ.എസ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം അനുസ്മരണ ദിനത്തിലാണ് അദ്ധേഹത്തിന്റെ പ്രശസ്ത നോവല്‍ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം നടത്തിയത്. ബഷീര്‍ ആയി നിഹാല്‍ അബ്ദുല്‍ നാസറും, പാത്തുമ്മയായി, ഫാത്തിമയും, അബിയായി റാനിഷും, വേഷമിട്ടു. പ്രസംഗമത്സരം, ഉപന്യാസ രചന, പ്രശ്നോത്തരി, തുടങ്ങിയ പരിപാടിള്‍ക്ക് എന്‍.ആര്.ഷീബ, വിപിനി, അഖിലേഷ്, റിയാസ് എന്നിവര്‍ നേതൃത്വം നല്കി.
Read More »ഉറക്കമില്ലാത്ത അഞ്ച് ദിനങ്ങൾ കരിഞ്ചോലയെന്ന കണ്ണീർച്ചോല
താമരശേരി: അഞ്ച് ദിനങ്ങള്‍...വിവിധ വകുപ്പുകളിലായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍...കൈമെയ് മറന്ന് വിശ്രമമില്ലാതെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും..നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്ത ഭൂമിയില്‍ ഇവര്‍ ഒറ്റകെട്ടായിരുന്നു...ഒരേ ലക്ഷ്യമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ കാണാതായ, അവസാനത്തെ ആളായ നഫീസയുടെ മൃതദേഹം കണ്ടെടുക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ നാളിത് വരെ കാണാത്ത മാതൃകക്കാണ് കരിഞ്ചോല മല സാക്ഷിയായത്. വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലില്‍ കല്ലും മണ്ണും ചെളിയും കൂറ്റന്‍ പാറക്കൂട്ടങ്ങ...
Read More »ഖൽബ് തകർന്ന് കരയാൻ പോലും കഴിയാതെ, അവൻ നമ്മുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്
'നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ.. ഖല്‍ബ് തകര്‍ന്ന് ഒന്ന് കരയാന്‍ പോലുമാവാതെ...' ഹൃദയത്തിൽ തറച്ചൊരു ഫേസ്ബുക്ക് പോസ്റ്റ്, അതെ എഴുതിയത് പൂർണമായും ശെരിയാണ്. തന്റെ ഫേസ് ബുക്കിൽ ശറഫുദ്ധീൻ സഹ്റ കുറിച്ച വാക്കുകൾ വൈറലായി കഴിഞ്ഞു. കട്ടിപ്പാറയിലെ ദാരുണ ദുരന്തത്തിൽ സ്വന്തം കുടുംബം നഷ്ടപെട്ടു പോയ താമരശ്ശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയുടെ ദുരവസ്ഥയെ മുൻ നിർത്തി അദ്ദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് സഹ്റ നവ മാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ക...
Read More »ആ മൂന്നു പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൂടരഞ്ഞി ആനക്കല്ല പാറയിൽ ഇന്നലെ ഉരുൾപ്പൊട്ടി. സംഭവത്തിൽ നിന്നും തല നാരിഴയ്ക്കു രക്ഷപ്പെട്ടൊരു കുടുംബമുണ്ടവിടെ. ആരും അതിശയിച്ചു പോകും കുളിരാമുട്ടിയിൽ കുര്യാക്കോസിന്റെ കുടുംബം രക്ഷപ്പെട്ടതറിഞ്ഞാൽ. സംഭവം നടന്നതിങ്ങനെ. മുകൾഭാഗത്ത് നിന്നായി ഉരുൾപൊട്ടി മണ്ണും വെള്ളം ശക്തിയായി വീടിന് നേരെ വന്നു. പെരും മഴയായതിനാൽ മറ്റൊരിടത്തിലേക്കും പോവാതെ കുടുംബത്തിലെ മൂന്നു പേർ അവിടെ തന്നെ ഉണ്ടായിരുന്നു. വെള്ളവും മണ്ണും വീടിനു നേരെ കുതിച്ചു വന്നു. വീടിനു സമീപത്ത് ആ ദുരന്തം തേടിയെത്തിയെങ്കിലും വെള്ളം രണ്ടായി പിരിഞ്ഞു ആ അപകടം ഒ...
Read More »