News Section: Kizhakoth

പൊലിസ് പട്രോളിങ് സംഘത്തിന് നേരെ അക്രമം; രണ്ട് പേര്‍ പിടിയില്‍

January 1st, 2018

കിഴക്കോത്ത്: പുതുവര്‍ഷാഘോഷത്തിനിടെ പൊലിസ് പട്രോളിങ് സംഘത്തിന് നേരെ അക്രമം നടത്തിയ രണ്ട് പേരെ കൊടുവള്ളി പൊലിസ് പിടികൂടി. കിഴക്കോത്ത് വട്ടോളി പുതിയോട്ടില്‍ ബിജു (38), കായല്‍ മൂലക്കല്‍ രാജഷ് (28) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ എളേറ്റില്‍ വട്ടോളി അങ്ങാടിയിലായിരുന്നു സംഭവം. അങ്ങാടിയിലെ ബഹളം കേട്ട് സ്ഥലത്തെത്തിയ പൊലിസിനെ ഇവര്‍ തടയുകയും ജൂനിയര്‍ എസ് ഐ ഷറഫുദ്ധീനെ കോളറില്‍ പിടിച്ച് മര്‍ദ്ധിക്കുകയുമായിരുന്നു. പരിക്കേറ്റ എസ്‌ഐയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി കോ...

Read More »

എളേറ്റിലില്‍ പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും

December 26th, 2017

  കിഴക്കോത്ത്: എളേറ്റില്‍ഗ്രാമീണ ഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും കാരാട്ട് റസാഖ് എംഎല്‍എ ഉദ്്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചഇ ഉസ്സയിന്‍ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാരന്‍ ജാഫര്‍ചളിക്കോടിന്റെ 'ഗാന്ധി കൊലപാതകിയാവുന്നു' എന്ന് കഥാസമാഹാരം ഡോ: എം എന്‍ കാരശ്ശേരി സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജാ മുംതാസിന് നല്‍കി പ്രകാശനം ചെയ്തു. കെ കെ എ ജബ്ബാര്‍മാസ്റ്റര്‍, എന്‍ കെ സുരേഷ് എം എസ് മുഹമദ്. കെ എം ആഷിഖ്‌റഹ്മാന്‍,...

Read More »

പുസ്തക പ്രകാശനവും ബാവുള്‍ സംഗീതസന്ധ്യയും 25ന് എളേറ്റിലില്‍

December 22nd, 2017

കിഴക്കോത്ത്: എളേറ്റില്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പുസ്തക പ്രകാശനവും ബാവുള്‍ സംഗീത സന്ധ്യയും 25ന് എളേറ്റില്‍ ബസ്റ്റാന്റ് പരിസരത്ത് നടക്കും. കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുവ എഴുത്തുകാരന്‍ ജാഫര്‍ചളിക്കോടിന്റെ 'ഗാന്ധി കൊലപാതകിയാവുന്നു' എന്ന കഥാസമാഹാരം ഡോ. എം എന്‍ കാരശ്ശേരി സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസിന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് കല്‍ക്കത്ത ശാന്തിനികേതന്‍ ബാവുള്‍ ഗായകരുടെ സംഗീത സന്ധ്യയും അരങ്ങേറും.

Read More »

വാട്ട്‌സ്ആപ്പ് കൂട്ടായ്മ നേതൃത്വത്തില്‍ ചളിക്കോട് സ്‌കൂളില്‍ കുടിവെള്ള പദ്ധതി

December 22nd, 2017

കിഴക്കോത്ത്: കേരള മുസ്ലിം ജമാഅത്തിന് കീഴിലുള്ള ചളിക്കോട് പ്രവാസി കൂട്ടം വാട്ട്‌സ്ആപ്പ് കൂട്ടായ്മ നേതൃത്വത്തില്‍ ചളിക്കോട് സ്‌കൂളില്‍ ശുദ്ധജല കുടിവെള്ള പദ്ധതി നിര്‍മ്മിച്ചു നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ അഢ അബ്ദുല്‍ മജീദ് ആദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സഅ്ദി, ഖാസിം കോയ തങ്ങള്‍ , എം.പി മുഹമദ് മാസ്റ്റര്‍, വി.കെ അബൂബക്കര്‍ മാസ്റ്റര്‍, സല്‍മാന്‍ സഖാഫി , വി കെ കുഞ്ഞായിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വാട്ട്...

Read More »

എളേറ്റിലില്‍ ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങള്‍

November 13th, 2017

കിഴക്കോത്ത്: എളേറ്റില്‍വട്ടോളി ബസ്സ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങളായി. ഇത് കാരണം രാത്രികാലങ്ങളില്‍ യാത്രക്കാരും വ്യാപാരികളും ഏറെ പ്രയാസം നേരിടുന്നു. രാത്രി 10 മണി കഴിഞ്ഞാല്‍ ബസ്സ്റ്റാന്റും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ്. തെരുവുനായക്കളുടെ ശല്യവും രൂക്ഷമാണ്. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഇതുവരെയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Read More »

ചെറ്റക്കടവ്-എംജെഎച്ച്എസ്എസ് റോഡ് ഉദ്ഘാടനം ചെയ്തു

November 7th, 2017

കിഴക്കോത്ത്: ചെറ്റക്കടവ്-എംജെഎച്ച്എസ്എസ് റോഡ് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെറ്റക്കടവില്‍ നിന്നും ചെറുമണ്ണില്‍ തടേണ്ടത്, കരുമ്പക്കല്‍, എംജെഎച്ച്എസ്എസ് ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് എളുപ്പമാണ് ഈ റോഡ്. റോഡിന്റെ ചെറ്റക്കടവ് വയല്‍ഭാഗത്ത് റോഡ് സൈഡ് കെട്ടി മണ്ണിടുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. വാര്‍ഡ് അംഗം എം എസ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി സുധാകരന്‍, എന്‍ കെ സുരേഷ്, സി പോക്കര്‍, കെ കെ ഉപ്പോയില്‍, ആസ്യ ബഷീര്‍, കണ്ടന്‍കുട്ടി കൊടക്കാട്, കെ കെ റഷീദ് എന്നിവ...

Read More »

ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകരുടെ യോഗം

October 19th, 2017

  കിഴക്കോത്ത്: കിഴക്കോത്ത് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്ന ബ്രോയിലര്‍ യൂണിറ്റ് (വനിത) പദ്ധതിയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള കര്‍ഷകരുടെ യോഗം 23ന് പകല്‍ 11 മണിക്കും റവപ്പശുകള്‍ക്ക് കാലിത്തീറ്റ, പോത്തുകുട്ടി വിതരണം എന്നീ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ യോഗം 25ന് പകല്‍ 11നും കിഴക്കോത്ത് പഞ്ചായത്ത് ഹാളില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാകര്‍ഷകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.  

Read More »

ജില്ലാ ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 23, 24 തിയ്യതികളില്‍

October 19th, 2017

കിഴക്കോത്ത് : 14-മത് കോഴിക്കോട് ജില്ലാ ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 23, 24 തിയതികളില്‍ എളേറ്റില്‍വട്ടോളി കിഴക്കോത്ത് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. 2001 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച കായിക താരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാവുന്നതാണ്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9562848568, 920750001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.  

Read More »

മലബാറില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതലെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിംഗ്

October 5th, 2017

  കിഴക്കോത്ത്: തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലാണ് പാന്‍ മസാല ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതലെന്ന് സംസ്ഥാന എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിംഗ് പറഞ്ഞു. എളേറ്റിലില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം അറിയേണ്ടത് അധ്യാപകരാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉല്‍പ്പങ്ങളുടെ വില്‍പ്പന തടയാന്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്. ലഹരിക്ക് അടിമകളായവര്‍ക്ക് സംസ്ഥാനത്ത് മികച്ച ...

Read More »

എന്‍എസ്എസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

September 28th, 2017

    കിഴക്കോത്ത്: വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'കാവലാള്‍' ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി പി അബ്ദുള്‍മജീദ് ഉദ്ഘാടനം ചെയ്തു. താമരശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പക്ടര്‍ വിജി കുര്യാക്കോസ് ക്ലാസ്സെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വിന്‍, സുജിതസുമാരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി രതീഷ് സ്വാഗതവും സ്‌കൂള്‍ കൗണ്‍സിലര്‍ ല...

Read More »