News Section: Koduvally
അക്കൗണ്ടിംഗ് സ്റ്റാഫിനെ (Female) ആവശ്യമുണ്ട്
കൊടുവള്ളി: കൊടുവള്ളിയിലെ പ്രമുഖ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് അക്കൗണ്ടിംഗ് സ്റ്റാഫിനെ (Female) ആവശ്യമുണ്ട്.യോഗ്യത: Any Degree with Computer.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ +91 8888620620 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Read More »അപകടങ്ങള്‍ക്ക് പരിഹാരമില്ല: വ്യാഴാഴ്ച അടിയന്തിര യോഗം
കൊടുവള്ളി: മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കാതെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാത 766ല്‍ വാവാടിനും വെണ്ണക്കാടിനുമിടയില് തുടര്‍ച്ചയായ അപകടങ്ങള്‍ നടന്നിട്ടും പരിഹാര നടപടികള്‍ കാണുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം ശക്തം. വിവിധ ഭാഗങ്ങളിലായി രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ 50-ലേറെ അപകടങ്ങളാണ് നടന്നത്. ചൊവ്വാഴ്ച്ച രാത്രിയില്‍ വീണ്ടും വാവാട്ട് അപകടമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ ചെയര്മാന് വി.അബ്ദു, കൊടുവള്ളി സിഐ പി. ചന്ദ്രമോഹന്, കൗണ്‍സിലര്‍ ടി.മൊ...
Read More »‘ഗെയില്‍ കുഴി’ വീണ്ടും വില്ലന്‍; ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് വാവാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ദേശീയപാതയില്‍ ഗെയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാവാട് ഇരുമോത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍ കൊടുവള്ളി: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കുറ്റി പുളിയപാറക്കല് താഹിര്കോയ തങ്ങള്‍ (21), ആരാമ്പ്രം സ്വദേശി കെ. ടി. റമീസ് (23) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന് മദ്രസക്ക് മുന്‍വശത്താണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന്...
Read More »എളവന്‍ചാലില്‍ പാത്തുമ്മ നിര്യാതയായി
കൊടുവള്ളി: എളവന്‍ചാലില്‍ അബ്ദുറഹ്മാന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കള്‍: മജീദ്, ജമീല, റംല, സക്കീന, ഹാജറ, സുനീര്‍, ജസീന. മരുമക്കള്‍: ഉമ്മര്‍, അബ്ദുറഹിമാന്‍കുട്ടി, ഇസ്സുദ്ദീന്‍, മുഹമ്മദലി, ഷാഫി, ജമീല, രസ്ന. ഖബറടക്കം ഇന്ന് (12.01.2021) രാത്രി 8. 30ന് കൊടുവള്ളി ജുമാഅത്ത് പള്ളിയില്‍.
Read More »വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണവും അവാര്‍ഡ് ദാനവും
കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍മാര്‍, കൊടുവള്ളി പ്രസ്ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ക്ക് സ്വീകരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 36 കൗണ്‍സിലര്‍മാര്‍ക്കും കൊടുവള്ളി പ്രസ്ക്ലബ്ബ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ. കെ. എ. ജബ്ബാര്‍ മാസ്റ്റര്‍, അഷ്റഫ് വാവാട്, സോജിത്ത് കൊടുവള്ളി എന്നിവരെയാണ് ഉപഹാരം നല്കി അനുമോദിച്ചത്. വ്യാപ...
Read More »ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണം നല്കി
കൊടുവള്ളി: ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കൊടുവള്ളി പ്രസ്ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൊടുവള്ളി നഗരസഭ ചെയര്മാന് അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവന് അടുക്കത്ത്, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസ്റി പൂക്കാട്ട് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ.എ.ജബ്ബാര്‍ അധ്യക്ഷനായി. ഉസ്മാന് പി.ചെമ്പ്ര, സെക്രട്ടറി അഷ്റഫ് വാവാട്, എം.അനില്‍കുമാര്‍, കെ.കെ.ഷൗക്കത്ത്, എന്‍.പി.എ. മുനീര്‍, കെ.സി.സോ...
Read More »ഡല്‍ഹിയിലെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം; ജനതാദള്‍ (എസ്)
ജനതാദള്‍ (എസ്) കൊടുവള്ളി മുനിസിപ്പല്‍ കണ്വെന്ഷന് പി.കെ.കബീര്‍ സലാല ഉദ്ഘാടനം ചെയ്യുന്നു കൊടുവള്ളി: ഡല്‍ഹിയില്‍ സമരം ചെയുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജനതാദള്‍ (എസ്) കൊടുവള്ളി മുനിസിപ്പല്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു. കണ്വെന്ഷന് ജനതാദള്‍ (എസ്) നേതാവും ലോക കേരള സഭാ അംഗവുമായ പി.കെ.കബീര്‍ സലാല ഉദ്ഘാടനം ചെയ്തു. കെ ഉസൈന്കുട്ടി അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുള്ള, സി.പി.അബു ഹാജി, പി.സി.എ.റഹീം, ജാബിര്‍ പടനിലം, അലി മാനിപുരം,...
Read More »വിജ്ഞാനോത്സവം;ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുന്നു
കൊടുവള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇത്തവണ ഓണ്‍ലൈനിലൂടെയാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 10 ന് മുമ്പ് edu.kssp.in എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188011780 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Read More »പിതാവിന്റെ പാതയില്‍ മക്കള്‍; ജനപ്രതിനിധികളായി സഹോദരങ്ങള്‍

താമരശ്ശേരി; വാര്‍ഡ് മെംബര്‍ മുതല്‍ എം.എല്‍.എ വരെയായ പിതാവിന്റെ പാതയിലേക്ക് വിജയിച്ച് സഹോദരങ്ങള്‍. ചേച്ചി കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറായപ്പോള്‍ അനിയന് താമരശ്ശേരി പഞ്ചായത്ത് വാര്‍ഡ് മെംബറായി. സിപിഎം നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന അന്തരിച്ച കെ. മൂസക്കുട്ടിയുടെ മക്കളായ കളത്തിങ്ങല്‍ ജമീലയും പി.സി. അബ്ദുല്‍ അസീസുമാണ് ഇത്തവണ ജനപ്രതിനിധികളായത്. കളത്തിങ്ങല്‍ ജമീല കൊടുവള്ളി മുന്സിപാലിറ്റിയിലെ സൗത്ത് കൊടുവള്ളി 24-ാം ഡിവിഷനില്‍ നിന്നും വിജയിച്ചപ്പോള്‍ പി.സി. അബ്ദുല്‍ അസീസ് താമരശ്ശേരി ഗ്രാമപഞ്ചായത്ത...
Read More »കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...
Read More »