News Section: localnews

വീടുകളും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി;വള്ളുവര്‍കുന്ന് അംബേദ്കര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

January 16th, 2021

അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ കട്ടിപ്പാറ വള്ളുവര്‍കുന്ന് കോളനിയില്‍ നിര്‍മ്മിച്ച വീടുകളിലൊന്ന്‌ താമരശ്ശേരി: തലചായ്ക്കാനിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; സര്‍ക്കാറിന്റെ കരുതലിന്റെ തണലില്‍ മാറ്റത്തിന്റെ വെള്ളിവെളിച്ചത്തിലാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വള്ളുവര്‍കുന്ന് പട്ടിക വര്‍ഗ കോളനി. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണിവിടെ. സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധ...

Read More »

അക്കൗണ്ടിംഗ് സ്റ്റാഫിനെ (Female) ആവശ്യമുണ്ട്

January 16th, 2021

കൊടുവള്ളി: കൊടുവള്ളിയിലെ പ്രമുഖ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് അക്കൗണ്ടിംഗ് സ്റ്റാഫിനെ (Female) ആവശ്യമുണ്ട്.യോഗ്യത: Any Degree with Computer.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ +91 8888620620 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Read More »

പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കലക്റ്റര്‍

January 14th, 2021

കോഴിക്കോട്;ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും. രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെയുളള തടവുശിക്ഷയും ലഭിക്കും. വീണ്ടും ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കോര്‍പ്പറേഷനും റദ്ദ്് ചെയ്യും. സംസ്ഥാന മലിനീകരണ നിയന...

Read More »

കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ കട്ടിപ്പാറ ടൗണില്‍ ദീപം തെളിയിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

January 13th, 2021

കട്ടിപ്പാറ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടും കട്ടിപ്പാറ പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെയും കട്ടിപ്പാറ വ്യാപാര ഭവന്‍ ഓഡിറേറ്റിയത്തില്‍ കര്‍ഷക സംഗമവും തുടര്‍ന്ന് കട്ടിപ്പാറ ടൗണില്‍ ദീപം തെളിയിച്ച് കര്‍ഷക സമരത്തിനു ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു. യോഗത്തില്‍ കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ നിധിഷ് കല്ലുള്ളതോട്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാഹിം ഹാജി, രാജുജോണ്‍ തുരുത്തിപള്ളി...

Read More »

കോവിഡ് വാക്സിന്‍ ജില്ലയിലെത്തി; വാക്സിനേഷന്‍ 16 മുതല്‍ എത്തിച്ചത് 1,19,500 ഡോസ് വാക്‌സിന്‍

January 13th, 2021

കോവിഡ് വാക്സിൻ കോഴിക്കോട് മലാപ്പറമ്പിലെ റീജിയണൽ വാക്സിൻ സ്റ്റോറിൽ എത്തിച്ചപ്പോൾ  കോഴിക്കോട്: ആദ്യ ഘട്ട കോവിഡ് വാക്‌സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്‌സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജfണല്‍ വാക്സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം രാവിലെ പത്തേമുക്കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്സിന്‍ കോഴിക്കോട്ടെത്തിച്ചത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് വാക്‌സിന്‍ ഏറ്റുവാങ്ങി. പ്ര...

Read More »

അപകടങ്ങള്‍ക്ക് പരിഹാരമില്ല: വ്യാഴാഴ്ച അടിയന്തിര യോഗം

January 13th, 2021

കൊടുവള്ളി: മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കാതെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാത 766ല്‍ വാവാടിനും വെണ്ണക്കാടിനുമിടയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍ നടന്നിട്ടും പരിഹാര നടപടികള്‍ കാണുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം ശക്തം. വിവിധ ഭാഗങ്ങളിലായി രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ 50-ലേറെ അപകടങ്ങളാണ് നടന്നത്. ചൊവ്വാഴ്ച്ച രാത്രിയില്‍ വീണ്ടും വാവാട്ട് അപകടമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ വി.അബ്ദു, കൊടുവള്ളി സിഐ പി. ചന്ദ്രമോഹന്‍, കൗണ്‍സിലര്‍ ടി.മൊ...

Read More »

‘ഗെയില്‍ കുഴി’ വീണ്ടും വില്ലന്‍; ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് വാവാട്ട്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

January 12th, 2021

ദേശീയപാതയില്‍ ഗെയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാവാട് ഇരുമോത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍ കൊടുവള്ളി: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കുറ്റി പുളിയപാറക്കല്‍ താഹിര്‍കോയ തങ്ങള്‍ (21), ആരാമ്പ്രം സ്വദേശി കെ. ടി. റമീസ് (23) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന്‍ മദ്രസക്ക് മുന്‍വശത്താണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന്...

Read More »

എളവന്‍ചാലില്‍ പാത്തുമ്മ നിര്യാതയായി

January 12th, 2021

കൊടുവള്ളി: എളവന്‍ചാലില്‍ അബ്ദുറഹ്മാന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കള്‍: മജീദ്, ജമീല, റംല, സക്കീന, ഹാജറ, സുനീര്‍, ജസീന. മരുമക്കള്‍: ഉമ്മര്‍, അബ്ദുറഹിമാന്‍കുട്ടി, ഇസ്സുദ്ദീന്‍, മുഹമ്മദലി, ഷാഫി, ജമീല, രസ്‌ന. ഖബറടക്കം ഇന്ന് (12.01.2021) രാത്രി 8. 30ന് കൊടുവള്ളി ജുമാഅത്ത് പള്ളിയില്‍.

Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണവും അവാര്‍ഡ് ദാനവും

January 12th, 2021

കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍മാര്‍, കൊടുവള്ളി പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ക്ക് സ്വീകരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 36 കൗണ്‍സിലര്‍മാര്‍ക്കും കൊടുവള്ളി പ്രസ്‌ക്ലബ്ബ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ. കെ. എ. ജബ്ബാര്‍ മാസ്റ്റര്‍, അഷ്റഫ് വാവാട്, സോജിത്ത് കൊടുവള്ളി എന്നിവരെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്. വ്യാപ...

Read More »

ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണം നല്‍കി

January 12th, 2021

കൊടുവള്ളി: ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കൊടുവള്ളി പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ അടുക്കത്ത്, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസ്‌റി പൂക്കാട്ട് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ.എ.ജബ്ബാര്‍ അധ്യക്ഷനായി. ഉസ്മാന്‍ പി.ചെമ്പ്ര, സെക്രട്ടറി അഷ്‌റഫ് വാവാട്, എം.അനില്‍കുമാര്‍, കെ.കെ.ഷൗക്കത്ത്, എന്‍.പി.എ. മുനീര്‍, കെ.സി.സോ...

Read More »