News Section: localnews

ഗതാഗതം നിയന്ത്രിച്ചു

March 11th, 2021

കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി - ഉളേള്യരി - കുറ്റ്യാടി - ചൊവ്വ റോഡില്‍ (പാവങ്ങാട് മുതല്‍ പുറക്കാട്ടിരി പാലം വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 11 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിയന്ത്രിച്ചു.കുറ്റ്യാടി -ഉളേള്യരി, കൊയിലാണ്ടി ഭാഗത്ത് നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും എന്‍ എച്ച് ലൂടെ മലാപ്പറമ്പ് വഴി പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍ - മൂക്കത്തുകടവ് റോഡിന്റെ അറ്റകുറ്റപ്പണികളും കള്...

Read More »

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

March 11th, 2021

കോഴിക്കോട്:കോഴിക്കോട് ഗവ. വനിത ഐ,.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളള യുവതികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510481819.

Read More »

തെരഞ്ഞെടുപ്പ്; തിരിച്ചറിയല്‍രേഖയായി ഇവയെല്ലാം ഉപയോഗിക്കാം

March 7th, 2021

താമരശ്ശേരി;തെരഞ്ഞെടുപ്പില്‍വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോസ്റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, എന്‍.പി.ആറിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട് കാര്‍ഡുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍വകുപ്പ് നല്‍കുന്ന ഹെല്‍ത്...

Read More »

പി.എസ്.സി. അഭിമുഖം 9,10 തിയതികളില്‍

March 5th, 2021

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ-എസ് സി (കാറ്റഗറി നം. 584/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ - വിശ്വകര്‍മ്മ (കാറ്റഗറി നം. 589/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ - എല്‍സി/എ.ഐ. (കാറ്റഗറി നം. 590/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ-ഇ/ടി/ബി (കാറ്റഗറി നം. 587/19) എന്നീ തസ്തികകളുടെ അഭിമുഖം മാര്‍ച്ച് ഒന്‍പത്, 10 തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറി...

Read More »

ആര്‍.സി.മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു

March 5th, 2021

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി അംഗവും മത-സാമൂഹിക സാംസ്്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന ആര്‍.സി.മൊയ്തീന്‍ ഹാജിയുടെ നിര്യാണത്തില്‍ കൊടുവള്ളിയില്‍ നടന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. വി കെ.അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അബ്ദുവെള്ളറ, വി.എം.ഉമ്മര്‍, കോതൂര്‍ മുഹമ്മദ്, പി.സി.വേലായുധന്‍, പി.ടി.അഹമ്മദ്, ടി.പി.അര്‍ഷാദ്, പി.ടി.എ.ലത്തീഫ് ,സി.പി.റസാഖ്, കെ.ടി.മുരളീധരന്‍, അഡ്വ. പി.കെ.സക്കരിയ്യ, ഒ.കെ.മുഹമ്മദലി, പി.ടി.മൊയ്തീന്‍ കുട്ടി, എം.പി.സി.നാസര്‍, കെ.കെ.എ.ഖാദര്‍ സംസാരിച്ചു. യു...

Read More »

ബുള്ളറ്റ് മോഷ്ടാക്കളായ നാല് പേര്‍ കൊടുവള്ളി പൊലിസ് പിടിയില്‍

March 5th, 2021

കൊടുവള്ളി: ബുള്ളറ്റ് മോഷ്ടാക്കളായ നാല് യുവാക്കളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തില്‍ മുഹമ്മദ് ഫസല്‍ (22), അടിവാരം കണലാട് സഫ്‌വാന്‍ (21), പുതുപ്പാടി പയോണ മക്കരതൊടിയില്‍ ഷാക്കിര്‍ (24), കൈതപ്പൊയില്‍ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, എസ്‌ഐ എന്‍. ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പ്രതികള്‍ ...

Read More »

കൊടുവള്ളിയില്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 മണി വരെ കടമുടക്കം

March 5th, 2021

കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് സ്ഥാപക നേതാവും മുന്‍ യൂണിറ്റ് പ്രസിഡന്റും കൊടുവള്ളി ആര്‍സി ഫര്‍ണ്ണീച്ചര്‍ ഉടമയും കൊടുവള്ളിയിലെ പൗര പ്രമുഖനുമായ ആര്‍ സി മൊയ്തീന്‍ ഹാജിയോടുള്ള ആദരസൂചകമായി കൊടുവള്ളി യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മുടക്കമായിരിക്കുമെന്ന് യൂണിറ്റ് കമ്മിറ്റി അറിയിച്ചു. മയ്യത്ത് നമസ്‌കാരം വൈകുന്നേരം 4.30ന് കൊടുവള്ളി ജുമാ മസ്ജിദില്‍.

Read More »

ആര്‍. സി മൊയ്തീന്‍ ഹാജി (88) നിര്യാതനായി

March 5th, 2021

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി കൊടുവള്ളി മുന്‍ അമീര്‍ ആര്‍. സി മൊയ്തീന്‍ ഹാജി(88) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദില്‍. വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുന്‍ പ്രസിഡന്റ്, ഐ.സി.എസ് മുന്‍ പ്രസിഡന്റ്, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: പരേതയായ ആയിഷ ഭൂപതി കുന്ദമംഗലം, ആസ്യ. മക്കള്‍: ആര്‍. സി സുബൈര്‍ (പോപ്പുലര്‍ ഫ്രണ്ട് കൊടുവള്ളി...

Read More »

തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുങ്ങുന്നത് 3,784 ബൂത്തുകള്‍

March 4th, 2021

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് 13 നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിങ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് തയ്യാറാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ അധികബൂത്തുകള്‍ ഒരുക്കുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണുണ്ടായിരുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച...

Read More »

മുക്കത്തിനടുത്ത് ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

March 4th, 2021

മുക്കം: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി, നെച്ചിക്കാട്ടില്‍ ജമാല്‍ എന്നിവരാണ് മരിച്ചത്.വ്യാവ്‌ഴ്ച വൈകിട്ട 4.30ഓടെയാണ് അപകടം. മുക്കത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേ...

Read More »