News Section: Madavoor
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...
Read More »കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്

താമരശ്ശേരി; ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്ക് തലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 79.94% പേര് വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 80.43% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊടുവള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. തിരുവമ്പാടി - 77.18, കൂടരഞ്ഞി - 78.6, കിഴക്കോത്ത് - 80.54, മടവൂര്‍ - 81.74, പുതുപ്പാടി - 80.95, താമരശ്ശേരി - 79.48, ഓമശ്ശേരി - 81.79, കട്ടിപ്പാറ - 84.88, കോടഞ്ചേരി - 75.35 കോഴിക്കോട് ജില്ലയില്‍ ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ 79.01...
Read More »മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

താമരശ്ശേരി; മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ കൊടുവള്ളി ബി.ആര്.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ...
Read More »തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍- ജനറല്‍ സ്ത്രീ- 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റ്യാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്...
Read More »ഉത്തര്‍പ്രദേശുകാരനായ തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
കൊടുവള്ളി: ഉത്തര്‍പ്രദേശ് സ്വദേശിയായ അതിഥിതൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മടവൂര്‍ ആരാമ്പ്രത്ത് വാടക മുറിയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് ലാലാബാഗ് കനേട്ട സ്വദേശി മുഹമ്മദ് ഷാഹിദി(49)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരാമ്പ്രത്ത് ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ ഇദ്ദേഹം അഞ്ചുമാസം മുമ്പാണ് ഇവിടെ എത്തിയത്. രാവിലെ ഏറെ സമയമായിട്ടും ഇയാളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാഹിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നമംഗലം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ...
Read More »അടിയന്തിര ശസ്ത്രക്രിയ ആവശ്യം; വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് സഹായം തേടുന്നു
മടവൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കൈകോര്‍ക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മടവൂര്‍ ആരാമ്പ്രം സ്വദേശി ആത്തൂട്ടയില് പ്രവീണ്‍ (23)എന്ന യുവാവിന്റെ തുടര്‍ ചികിത്സക്കായാണ് നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി ഉണ്ടാക്കിയത്. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഏകദേശം പത്തുലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷന് സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അ...
Read More »പുനൂര്‍ പുഴയില്‍ നീര്‍നായ ശല്യം രൂക്ഷം: കുളിക്കാനിറങ്ങിയ സ്ത്രീക്ക് കടിയേറ്റ്പരിക്ക്

കൊടുവള്ളി: പൂനൂര് പുഴയില്‍ പടനിലം പുറ്റാള്‍ കടവ് ഭാഗത്ത് നീര്‍നായ ശല്യം രൂക്ഷമായതായി പരാതി. ഞായറാഴ്ച പുറ്റാള്‍ കടവില്‍ കുളിക്കാനിറങ്ങിയ ആരാമ്പ്രം പുറ്റാള്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (42) നീര്‍നായയുടെ കടിയേറ്റ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരിസരങ്ങളിലെ കടവുകളിലും നീര്‍നായ ശല്യമുള്ളതായി പുഴയോരവാസികള്‍ പറയുന്നു
Read More »ഒടുവില്‍ മന്ത്രിയുടെ ഉറപ്പ്; മടവൂരുകാര്‍ കെഎല്‍ 57 തന്നെ…!
മടവൂര്‍: പ്രതിഷേധത്തിനൊടുവില്‍ മടവൂര്‍ പഞ്ചായത്തിനെ കൊടുവള്ളി ആര്‍ടി ഓഫീസിന്റെ പരിധിയില്‍ നിലനിര്‍ത്തി മന്ത്രിയുടെ ഉറപ്പ്. ഗതാഗത വകുപ്പു മന്ത്രിയായ എ കെ ശശീന്ദ്രന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവരുമായി കാരാട്ട്് റസാക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ മടവൂര്‍ പഞ്ചായത്തിലെ സര്‍വ്വകക്ഷി സംഘം നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണു മന്ത്രിയുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടായതെന്ന് എംഎല്‍എ പറഞ്ഞു. കൊടുവള്ളിയില്‍ നിന്നും മാറ്റി മടവൂ...
Read More »കോഴിക്കോട് തിരിച്ച് വരുന്നു… നിപ ബാധ; ജില്ലയ്ക്ക് കോടികളുടെ നഷ്ടങ്ങൾ
നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോടിന് നഷ്ടം ചെറുതൊന്നുമല്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കഴിഞ്ഞൊരു മാസം ജില്ല നേരിടേണ്ടി വന്നു. എന്നാൽ കോഴിക്കോട് തിരിച്ചു വരവിന്റെ പാതയിലാണ്. ഭീതിയകന്ന് ജനങ്ങൾ രംഗത്തെത്തി തുടങ്ങി. പഴയത് പോലെ കോഴിക്കോട് ഉണർന്ന് തുടങ്ങി. നിപ വന്നതിന് ശേഷം കോഴിക്കോട്ടെ കച്ചവടം 75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴവര്‍ഗ്ഗ കയറ്റുമതി പാടെ നിലച്ചു. 10 ദിവസത്തിനിടയില്‍ 10,000 കോടിയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. സാധാരണ നോമ്പുകാലത്ത് സജീവമാമാകുന്ന വിപിണിയിലെ കച്ചവടങ്ങൾ കുറഞ്ഞിരുന്നു. ആദ്യമരണം കഴ...
Read More »മടവൂരില്‍ ആരോഗ്യ ജാഗ്രത യോഗം സംഘടിപ്പിച്ചു
മടവൂര്‍: ഗ്രാമ പഞ്ചായത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന്റെ ഭാഗമായി മഴക്കാലരോഗ മുന്‍കരുതലെടുക്കുന്നതിന് വാര്‍ഡ്തല സാനിറ്റേഷന്യോഗം വിളിച്ച്ചേര്‍ത്ത് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം. ബോധവത്കരണ ക്ലാസ്സുകള്‍. ഭക്ഷണ ശാലകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളാനും തീരുമാനിച്ചു. മുട്ടാഞ്ചേരി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന യോഗം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍...
Read More »