News Section: Narikkuni
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്

താമരശ്ശേരി; കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട...
Read More »മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

താമരശ്ശേരി; മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍ കൊടുവള്ളി ബി.ആര്.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ...
Read More »വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണില്‍
കൊടുവള്ളി; കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 7-കളരാന്തിരി സൗത്ത്, 14-വാരിക്കുഴിത്താഴം, 23- മദ്രസാബസാര്‍, 26-നരൂക്കില്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3-താഴ് വാരം, 12-വടക്കുമുറി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 6- ആവിലോറ, 6- ആവിലോറ സെന്‍ട്രല്‍, 7- പറക്കുന്ന്, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7-പാറന്നൂര്‍, 9-കല്കടമ്പ്, വാര്‍ഡ് 11-നെല്ലിയേരിത്താഴം എന്നിവയെ കണ്ടെയിന്മെന്റ് സോണുകളാക്കി. കൊറോണ 19 വൈറസ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 60 പ്രദേശങ്ങള്‍ കൂടി കണ്ടെ...
Read More »ഇര്ഫാന് അലിയെ ആദരിച്ചു
നരിക്കുനി: തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ സാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ ഇര്ഫാന് അലിയെ ലീഡര്‍ കെ.കരുണാകരന് സ്മൃതിവേദി മടവൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറി സി.പത്മനാഭക്കറുപ്പ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.സുബൈര്‍, കോയ ആരാമം ഷാഹുല്‍ മടവൂര്‍, നിധീഷ് രാംപൊയില്‍, സുബ്രമണ്യന്‍ എരവന്നൂര്‍, ഹനീഫ മുട്ടാഞ്ചേരി ,ഫാറൂഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
Read More »കര്‍ഷക വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിച്ചു
നരിക്കുനി: കേന്ദ്രസര്‍ക്കാറിന്റെ കര്ഷകവിരുദ്ധബില്ലിനെതിരെ ലീഡര്‍ കെ കരുണാകരന് സ്മൃതിവേദി മടവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിയിടത്തില്‍ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു. സ്മൃതിവേദി മണ്ഡലം ചെയര്മാന് വി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറി സി.പത്മനാഭക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ആരാമം കോയ, സേവാദള്‍ യങ് ബ്രിഗേഡ് സംസ്ഥാന സിക്രട്ടറി ഷാഹുല്‍ മടവൂര്‍, ദേശീയ കായിക ...
Read More »നരിക്കുനി റിങ്റോഡ്; അടിയന്തിരയോഗം 15ന്
നരിക്കുനി: നരിക്കുനിയില്‍ അനുവദിച്ച റിങ് റോഡുമായി (ബെപാസ്) ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുളള അടിയന്തിര യോഗം ഈ മാസം 15ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നരിക്കുനി പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് കാരാട്ട് റസാക്ക് എംഎല്‍എ അറിയിച്ചു.നരിക്കുനി ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗത പ്രശ്നത്തിന് ശ്വാശ്വത പരിഹാരം എന്ന നിലക്കാണ് റിങ് റോഡ് അനുവദിച്ചത്. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിധികള്‍, രാഷ്ട്രീയ പാര്‍ടി, വ്യാപാര മേഖല പ്രതിനിധികള്‍, സാമുഹിക-സാംസ്കാരിക മേഖലയിലെ പ്രതിനിധികള്‍ തുടങ്ങി മുഴുവന്‍ മേഖലകളിലെയും...
Read More »അവർ പറഞ്ഞു, മഴ പറഞ്ഞത്… ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി കലാ പ്രവർത്തകർ

കൊടുവള്ളി: പ്രകൃതിയോട് മനുഷ്യന് കാണിക്കുന്ന ചൂഷണത്തിന്റെയും പ്രളയ ദുരന്തത്തിന്റെ തീവ്രതയും വരച്ചുകാട്ടുന്ന 'മഴ പറഞ്ഞത്...' നാടകവും സംഗീതശില്‍പ്പവും ആസ്വാദനത്തിനൊപ്പം കാഴ്ച്ചക്കാരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം എളേറ്റില്‍ കളിയരങ്ങിലെ കലാകാരന്മാരാണ് അരങ്ങിലെത്തിയത്. മഴ നമുക്ക് സുന്ദരമായ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു. പ്രളയവും കൃഷിനാശവും നമുക്ക് അന്യമായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭാണ്ഡക്കെട്ടുകളുമായി എത്തുന്നവര്‍ പറഞ്ഞുകേട്ട അനുഭവം മാത്രമായി...
Read More »ദുരിത പേമാരി
താമരശ്ശേരി: കനത്ത മഴ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലയോരമേഖലയെ വീണ്ടും ഭീതിയാഴ്ത്തുന്നു. വെള്ളം കയറി ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഈങ്ങാപ്പുഴയിലാണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ്സുകളും ചരക്കുലോറികളുമടക്കമുള്ള വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോയത്. മഴയെ തുടര്‍ന്ന് പുതുപ്പാടി പഞ്ചായത്തിലെ പയോണ അങ്ങാടി വെള്ളത്തിലായി, ദേശീയ പാതയില്‍ ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് മുന്‍വശം, എലോക്കര തുടങ്ങിയ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി തലയാട്-ക...
Read More »മിഴികൾ തുറക്കൂ നേത്രയിലൂടെ: ജൂലൈ 30 വരെ നേത്രപരിശോധന സൗജ്യന്യം
താമരശേരി: നേത്ര ചികിത്സാ രംഗത്ത് നൂതന സംവിധാനങ്ങളുമായി താമരശ്ശേരിയുടെ മണ്ണില്‍ നേത്ര ഫൗണ്ടേഷന് കണ്ണാശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. പട്ടണങ്ങളില്‍ ലഭിക്കുന്ന ആധുനിക നേത്ര ചികിത്സാ സൗകര്യങ്ങള്‍ക്ക് ഒരുക്കിയാണ് ജൂലൈ 11 മുതല്‍ നേത്ര ഫൗണ്ടേഷന് മുക്കം റോഡില്‍ ചുങ്കത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ ആശുപത്രിയില്‍ പരിശോധനയുണ്ടാകും. ജൂലൈ 30 വരെ ആശുപത്രിയിലെത്തുന്നവര്‍ക്ക് നേത്ര പരിശോധന സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയ...
Read More »കോഴിക്കോട് തിരിച്ച് വരുന്നു… നിപ ബാധ; ജില്ലയ്ക്ക് കോടികളുടെ നഷ്ടങ്ങൾ
നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോടിന് നഷ്ടം ചെറുതൊന്നുമല്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കഴിഞ്ഞൊരു മാസം ജില്ല നേരിടേണ്ടി വന്നു. എന്നാൽ കോഴിക്കോട് തിരിച്ചു വരവിന്റെ പാതയിലാണ്. ഭീതിയകന്ന് ജനങ്ങൾ രംഗത്തെത്തി തുടങ്ങി. പഴയത് പോലെ കോഴിക്കോട് ഉണർന്ന് തുടങ്ങി. നിപ വന്നതിന് ശേഷം കോഴിക്കോട്ടെ കച്ചവടം 75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴവര്‍ഗ്ഗ കയറ്റുമതി പാടെ നിലച്ചു. 10 ദിവസത്തിനിടയില്‍ 10,000 കോടിയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. സാധാരണ നോമ്പുകാലത്ത് സജീവമാമാകുന്ന വിപിണിയിലെ കച്ചവടങ്ങൾ കുറഞ്ഞിരുന്നു. ആദ്യമരണം കഴ...
Read More »