News Section: obitury

കട്ടിപ്പാറയിലും താമരശ്ശേരിയിലും കാണാതായ രണ്ടു പേരും മരിച്ച നിലയിൽ

September 23rd, 2021

താമരശ്ശേരി: കട്ടിപ്പാറയിലും താമരശ്ശേരിയിലും കാണാതായ രണ്ടു പേരും മരിച്ച നിലയിൽ കണ്ടെത്തി.കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോരങ്ങാട് കല്ലിടുക്കിൽ ചാത്തുക്കുട്ടി ( 75) യെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെതൂങ്ങിയ നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന. പത്ത് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങള്‍: സനല്‍, സൗമ്യ.ഇന്...

Read More »

എന്‍.പി. അബൂബക്കര്‍ ഹാജി നിര്യാതനായി

August 27th, 2021

കൊടുവള്ളി: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ നെല്ലിക്കോട്ട് പറമ്പത്ത് എന്‍.പി. അബൂബക്കര്‍ ഹാജി (92) നിര്യാതനായി. കൊടുവള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ:ഫാത്തിമ. മക്കള്‍: അബ്ദുല്‍ റസാഖ് , മറിയം, സഫിയ, അബ്ദുല്‍ അസീസ് (ഇലക്ട്രീഷ്യന്‍), വി.ടി.ഫൈസല്‍ (ഖത്തര്‍ കെ.എന്‍.ആര്‍.ഐ ചെയര്‍മാന്‍),സുനീറ, അന്‍വര്‍ സാദത്ത് (ബെഡ് സോണ്‍ പാലക്കുറ്റി ) മരുമക്കള്‍: അബൂബക്കര്‍ മാസ്റ്റര്‍, സുബൈദ (കറുത്തേടത്ത് ), ഖാസിം മാസ്റ്റര്‍ (പടനിലം), ഉസ്മാന്‍ (പള്ളിപ്പൊയില്‍), സുമയ്യ (വേങ്...

Read More »

സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ അന്തരിച്ചു

August 9th, 2021

താമരശ്ശേരി: പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. അനേകം മഹല്ലുകളുടെ ഖാസിയാണ് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍. കൊടുവള്ളി സിറാജല്‍ ഹുദാ കമ്മിറ്റി അംഗം, കൊടുവള്ളി മുസ്‌ലിംയത്തീം ഖാന അംഗം, മടവൂര്‍ സി.എം. മഖം പ്രസിഡന്റ്, വാവാട് മഹല്ല് പ്രസിഡന്റ്, പരപ്പയന്‍പൊയില്‍ റിയാളുല്‍ ഉലൂം മദ്രസ പ്രസിഡന്റ്, താമരശ്ശേരി റെയ്ഞ്ച് ഉപദേശക സമിതി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുകയായിരുന്നു. ഭാര്യ :ഫാത്തിമ. മക്കള്‍: അബ്ദുറഹ്മ...

Read More »

കൊടുവള്ളി അമ്പലംകണ്ടി എ.കെ. ഇസ്മായില്‍ കുട്ടി ഹാജി നിര്യാതനായി

July 15th, 2021

കൊടുവള്ളി: അമ്പലംകണ്ടി എ.കെ. ഇസ്മായില്‍ കുട്ടി ഹാജി (90) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് കൊടുവളളി ജുമാ മസ്ജിദില്‍. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുസമദ്, ഹനീഫ, ഹാജറ, സാബിറ, തന്‍സിറ, ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ റസാഖ്, മുജീബ്, അബ്ദുല്‍ നാസര്‍, സറീന, ബാവൂട്ടി ഹാജി, സൈനബ.

Read More »

മരച്ചില്ല മുറിക്കുന്നതിനിടെ മുറിവേറ്റ ഗൃഹനാഥന്‍ മരിച്ചു

June 15th, 2021

താമരശ്ശേരി:മരച്ചില്ല മുറിക്കുന്നതിനിടെ തോട്ടി വീണ് കൈയ്ക്കു മുറിവേറ്റ് ഗൃഹനാഥന്‍ മരിച്ചു. പുതുപ്പാടി കുഞ്ഞുകുളം കൊച്ചികാലായില്‍ സൈനുല്‍ ആബിദീന്‍ (56) ആണ് മരിച്ചത്.വീടിനു മകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടി കൈത്തണ്ടയില്‍ വീണ് കൈയ്ക്കു ഗുരുതരമായി മുറിവേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കള്‍:സീനത്ത്, സഫിയത്ത്, സബീന. മരുമക്കള്‍ :നിസാര്‍ നൂറാംതോട്, ഷംസു കക്കയം,റഷീദ് നൂറാംതോട്

Read More »

വായോളി പുതുശ്ശേരി മഹേഷ് നിര്യാതനായി

May 9th, 2021

കൊടുവള്ളി: വായോളി പുതുശ്ശേരി പരേതനായ വി.പി.ഹരിദാസന്റെ മകന്‍ വി.പി.മഹേഷ് (27) നിര്യാതനായി.അമ്മ: ശോഭന (പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍). സഹോദരന്‍: സൂരജ് (ദേവിക മര്‍മ്മ ചികിത്സാലയം). സംസ്‌കാരം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍.

Read More »

ആര്‍. സി മൊയ്തീന്‍ ഹാജി (88) നിര്യാതനായി

March 5th, 2021

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി കൊടുവള്ളി മുന്‍ അമീര്‍ ആര്‍. സി മൊയ്തീന്‍ ഹാജി(88) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദില്‍. വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുന്‍ പ്രസിഡന്റ്, ഐ.സി.എസ് മുന്‍ പ്രസിഡന്റ്, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: പരേതയായ ആയിഷ ഭൂപതി കുന്ദമംഗലം, ആസ്യ. മക്കള്‍: ആര്‍. സി സുബൈര്‍ (പോപ്പുലര്‍ ഫ്രണ്ട് കൊടുവള്ളി...

Read More »

എളവന്‍ചാലില്‍ പാത്തുമ്മ നിര്യാതയായി

January 12th, 2021

കൊടുവള്ളി: എളവന്‍ചാലില്‍ അബ്ദുറഹ്മാന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കള്‍: മജീദ്, ജമീല, റംല, സക്കീന, ഹാജറ, സുനീര്‍, ജസീന. മരുമക്കള്‍: ഉമ്മര്‍, അബ്ദുറഹിമാന്‍കുട്ടി, ഇസ്സുദ്ദീന്‍, മുഹമ്മദലി, ഷാഫി, ജമീല, രസ്‌ന. ഖബറടക്കം ഇന്ന് (12.01.2021) രാത്രി 8. 30ന് കൊടുവള്ളി ജുമാഅത്ത് പള്ളിയില്‍.

Read More »

മാനിപുരം കാവില്‍ കദീശ (95) നിര്യാതയായി

May 2nd, 2020

കൊടുവള്ളി: മാനിപുരം കാവില്‍ കദീശ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പവിര്‍ കാവില്‍. മക്കള്‍: മൊയ്തീന്‍, മുഹമ്മദ്, സുബൈദ, അതൃമാന്‍കുട്ടി (ജിദ്ദ സൗദി അറേബ്യ), പരേതയായ ആമിന. മരുക്കള്‍: അബ്ദുള്‍ അസീസ് കുനിയില്‍, ആയിശ കരുവന്‍ പൊയില്‍, ആയിശ മങ്ങാട്, നസീമ മാനിപുരം.

Read More »

പ്രമുഖ സഹകാരിയും മുതിര്‍ന്ന സോഷ്യലിസ്റ്റുമായ പി.രാഘവന്‍ നായര്‍ നിര്യാതനായി

April 20th, 2020

കൊടുവള്ളി: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും കേരള സംസ്ഥാന സഹകരണ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാനി പുരം എ.യു.പി.സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കൊടുവള്ളി വാരിക്കുഴിതാഴം പുല്‍പറമ്പില്‍ പി.രാഘവന്‍ നായര്‍ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍ ജനതാദള്‍ സംസ്ഥാന സമിതി അംഗം, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി, നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, കൊടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി...

Read More »