News Section: Thamarassery

കട്ടിപ്പാറയിലും താമരശ്ശേരിയിലും കാണാതായ രണ്ടു പേരും മരിച്ച നിലയിൽ

September 23rd, 2021

താമരശ്ശേരി: കട്ടിപ്പാറയിലും താമരശ്ശേരിയിലും കാണാതായ രണ്ടു പേരും മരിച്ച നിലയിൽ കണ്ടെത്തി.കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോരങ്ങാട് കല്ലിടുക്കിൽ ചാത്തുക്കുട്ടി ( 75) യെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെതൂങ്ങിയ നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന. പത്ത് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങള്‍: സനല്‍, സൗമ്യ.ഇന്...

Read More »

കളഞ്ഞുകിട്ടിയ പണവും, രേഖകളടങ്ങിയ പഴ്സും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സി.ഐ.ടി.യു. പ്രവർത്തകർ

September 22nd, 2021

താമരശ്ശേരി:കളഞ്ഞുകിട്ടിയ പണവും, രേഖകളടങ്ങിയ പഴ്സും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി താമരശ്ശേരിയിലെ സി.ഐ.ടി.യു. പ്രവർത്തകരും ഓട്ടോ തൊഴിലാളികളുമായ സഹേഷ് ബാബുവും ഷിജുവും.ഉണ്ണികുളം സ്വദേശിയും താമരശ്ശേരി ഫാമിലി വെഡ്ഡിംഗ് സെൻററിലെ സെയിൽസ് മാനുമായ ബിൻഷാദിൻ്റെ പണവും മറ്റു രേഖകളും അടങ്ങിയ കളഞ്ഞുകിട്ടിയ പഴ്സാണ് ഇവർതിരികെ നൽകി മാതൃകയായത്.താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ചാണ് പഴ്സ് ഉടമയ്ക്ക് കൈമാറിയത്. പതിനായിരം രൂപയും രേഖകളുമടങ്ങിയ പഴ്സ് ഇവർക്ക് ഓട്ടോ സ്റ്റാൻ്റിന് സമീപത്ത് നിന്നാണ് ലഭിച്ചത്.സഹേഷ് ബാബു ഡി.വൈ.എഫ്.ഐ. താമര...

Read More »

കെടവൂർ -വെണ്ടേക്ക്‌മുക്ക്‌ റോഡ് പ്രവർത്തി ചൊവ്വാഴ്‌ച മുതൽ, ഗതാഗതം മുടങ്ങും

September 20th, 2021

താമരശേരി:കെടവൂർ -വെണ്ടേക്ക്‌മുക്ക്‌ റോഡ് പ്രവർത്തി ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുന്നത്തിനാൽ ഈ വഴി ഗതാഗതം മുടങ്ങുമെന്ന്‌ അധികൃതർ അറിയിച്ചു. തച്ചംപൊയിൽ, പള്ളിപ്പുറം വഴി കൊയിലാണ്ടിയിലേക്ക്‌ ഇത്‌ വഴി പോവുന്ന വാഹനങ്ങൾ വിളയാറച്ചാൽ കോളനിയിലൂടെതാമരശേരി ചുങ്കം ബൈപ്പാസ്‌ വഴി തിരിച്ച്‌ പോകണമെന്നും അധികൃതർ അറിയിച്ചു.

Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസ്; മൊട്ട ഫൈസല്‍ പിടിയില്‍

September 15th, 2021

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസല്‍ എന്ന ഉമ്മത്തൂര്‍ ഫൈസല്‍ (41) നെ മഞ്ചേരിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ ജൂണ്‍ 22ന് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ ഗൂഡല്ലൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരിയില്‍ എത്തിയ ഇയാള്‍...

Read More »

മയക്കുമരുന്നുവേട്ട; 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ വയനാട്ടില്‍ പിടിയില്‍

September 14th, 2021

തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ്.എന്‍ ശ്രുതി (25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് നൗഫത്ത് മഹല്‍ പി ടി നൗഷാദ് (40) എന്നിവരാണ് പിടിയിലായത്. അതിമാരക മയക്കുമരുന്നായ 100 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാട്ടിക്കുളം-ബാവലി റോഡില്‍ എക്‌സൈസ് ഇന്‍#സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പ്രിവന...

Read More »

വ്യാജ, അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും കാലം: സ്പീക്കര്‍ എം ബി രാജേഷ്

September 14th, 2021

കോഴിക്കോട്: വ്യാജവാര്‍ത്തകളുടേയും അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണകൂടത്തിന്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളെന്നും, വാര്‍ത്തകള്‍ വില്‍പനച്ചരക്കായി മാറിയെന്നും സ്പീക്കര്‍ ആരോപിച്ചു. എന്‍ രാജേഷ് സ്മാരക ട്രസ്റ്റിന്റെമാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അനുസ്മരണ ചടങ്ങില്‍ മാധ്യമം, സമൂഹമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്...

Read More »

നിപ ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ് 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

September 14th, 2021

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയും. രോഗലക്ഷണ...

Read More »

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: മൂന്നാം പ്രതി ഉസ്മാന്‍ മലപ്പുറത്ത് പിടിയില്‍

September 14th, 2021

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാംപ്രതിയായ, മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാന്‍ മലപ്പുറത്ത് എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കേസില്‍ മുന്‍പ് അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ നല്‍കിയത് ഉസ്മാനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെ പിടിയിലായ ഉസമാനെ ചോദ്യം ചെയ്തുവരികയാണ്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു. എന്‍ഐഎയാണ് പന്തീരങ്കാവ്...

Read More »

കെ പി അനില്‍കുമാര്‍ സിപിഎമ്മിലേക്ക് ചര്‍ച്ചയ്ക്കായി എകെജി സെന്ററിലെത്തി

September 14th, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ പി അനില്‍കുമാര്‍ സിപിഎമ്മിലേക്ക്. രാജിയറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് അനില്‍കുമാര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത.് ഉടന്‍ എകെജി സെന്ററിലെത്തുമെന്ന് സൂചന. ഒരു ഉപാധികളുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. അന്തസോടെ, ആത്മാഭിമാനമുയര്‍ത്തി ,രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയെന്നതാണ് ലക്ഷ്യം.

Read More »

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു

September 14th, 2021

തിരുവനന്തപുരം: അച്ചടക്ക നടപടി പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങിയത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്നു വിടപറയുകയാണെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു. സോണിയാഗാന്ധിക്കും കെ സുധാകരനും രാജികത്ത് അയച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. പാര്‍ടിയുടെ അസ്ഥിത്വം ഇല്ലാതായി. പാര്‍ടിയിലെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് പ്രതികരിച്ചത്. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നത്. ആയുസിന്റെ മുക്കാല്‍ഭാഗത...

Read More »