world
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും
വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും. അക്രമ സാധ്യത മുന്നിൽ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാര...
Read More »ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 പേര് മരിച്ചു ; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ
കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ. കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം. ഇവരെക്കൂടാതെ നിരവധിപ്പേര്‍ക്ക് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങളും നേരിട്ടിരുന്നു. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഡ് വാക്സിന് സ്വീകരിച്ചകിന് പിന്നാലെ 80 വയസിന് മുകളില്‍ പ്രായമുള്ള 23പേരാണ് നോര്‍വ്വെയില്‍ മരിച്ചത്. ഇവരുടെ മരണത്തില്‍ വാക്സിന് എന്തെങ്കിലും സ്വാധീനമുണ്ട...
Read More »ജനിതക മാറ്റം സംഭവിച്ച കോവിഡ് ; മാർച്ചോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ
യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നൽകി. 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ, പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് പ്രിതിരോധ ശേഷി കൈവരിക്കാനുള്ള പ്രവർത്തിക്കാന...
Read More »ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; മൂന്നു മരണം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്നു പേര് മരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളു...
Read More »കൊവിഡ് രോഗികളില്‍ ‘കാന്ഡിഡ ഓറിസ്’ എന്ന ഫംഗസ് ; അമേരിക്കയില്‍ 8 മരണം
കൊവിഡ് രോഗികളില്‍ ‘കാന്ഡിഡ ഓറിസ്’ എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് അമേരിക്കയില്‍ എട്ട് പേര് മരിച്ചതായി നിന്ന് റിപ്പോര്‍ട്ട്. ‘സി ഓറിസ്’ എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. 2009ല്‍ ജപ്പാനിലാണ് ആദ്യമായി ‘സി ഓറിസ്’ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പിന്നീട് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ആഗോളതലത്തില്‍ തന്നെ ഫംഗസിന്റെ പേര് ശ്രദ്ധയില...
Read More »കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാൻ പണം മുടക്കുമ്പോൾ അടുത്തതിനെപ്പറ്റി നമ്മൾ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോൾ അത് തടയാൻ ശ്രമിക്കുന്നു. ഇത് ദീർഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ...
Read More »ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക
ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ് അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്...
Read More »ദക്ഷിണാഫ്രിക്കയിലും കൊറോണയുടെ വകഭേദം കണ്ടെത്തി
കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഗവേഷകലോകം ഇതെപ്പറ്റിയുള്ള പഠനങ്ങളിലാണ്. യുകെയില്‍ പുതിയ തരം കൊറോണയെ കണ്ടെത്തിയെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിവര്‍ത്തനം സംഭവിച്ച വിഭാഗത്തില്‍ പെടുന്ന രോഗകാരികളാണ് ഇവയെന്നും രോഗവ്യാപനം വര്‍ധിപ്പിക്കുന്നു എന്നതാണ് ഇവയുയര്‍ത്തുന്ന വെല്ലുവിളിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ തരത്തില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും പുതിയ ഇനത്തില്‍ പെടുന്ന കൊറോണയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ്...
Read More »കൊവിഡിന്റെ ഉത്ഭവം ; അന്വേഷണത്തിനായി ശാസ്ത്രജ്ഞര്‍ വുഹാനിലേക്ക്
കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ചൈന അനുവദിച്ചത്. നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍ നടത്തുക. രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് സംഘത്തിലുള്...
Read More »പുതിയ ഇനം കൊറോണ വൈറസിന്റെ വ്യാപന വിവരം കണ്ടെത്തിയതായി ബ്രിട്ടണ്
പുതിയ ഇനം കൊറോണ വൈറസിന്റെ വ്യാപന വിവരം കണ്ടെത്തിയതായി ബ്രിട്ടണ്. യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ പഠനം നടന്നുവരികയാണെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. വിഷയം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വളരെ മോശപ്പെട്ട അവസ്ഥയാണ്. വാക്സിൻ ഉപയോഗിച്ച് ഇതിനെ തടയാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മാറ്റ് ഹാൻകോക് പറഞ്ഞു. തെക്കൻ ഇംഗ്ലണ്ടിൽ നിലവിൽ ആയിരത്തിൽ അധികം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് കൗണ്ടിക...
Read More »More News in world